തിരുവിതാംകൂർ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗത്തിൽ അഴിമതി

Keralam News

തിരുവിതാംകൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിലെ അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്താവുന്നു . മൂവാറ്റുപുഴ നെട്ടൂർകോട്ട് കാവ് ദേവസ്വത്തിൽ 63 ലക്ഷം രൂപ എസ്റ്റിമേറ്റിൽ നിർമ്മാണം തുടങ്ങിയ ഓഡിറ്റോറിയം പൂർത്തിയായപ്പോൾ ചെലവായത് ഏഴു കോടി രൂപ. ഓഡിറ്റോറിയം നിർമ്മാണത്തിന്റെ മറവിൽ 18 അധിക ജോലികൾക്ക് ചട്ടവിരുദ്ധമായി ടെണ്ടറില്ലാതെ കരാർ നൽകി. എല്ലാ കരാറുകളും നൽകിയത് ഒരേ കരാറുകാരാണെന്നും രേഖകൾ പറയുന്നു .