മലപ്പുറത്ത് നിന്ന് കാശ്‌മീർ വരെ സൈക്കിളിൽ യാത്ര ചെയ്ത് തിരിച്ചെത്തിയ അമീൻ വേങ്ങക്കലിന് സ്വീകരണം നൽകി

India Keralam News

മലപ്പുറം : ദേശീയോദ് ഗ്രഥനവും സാമുദായിക സൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടി മലപ്പുറത്ത് നിന്ന് കാശ്‌മീർ വരെ സൈക്കിളിൽ യാത്ര ചെയ്ത് തിരിച്ചെത്തിയ അമീൻ വേങ്ങക്കലിന് പട്ടർക്കടവിൽ സ്വീകരണം നൽകി. പട്ടർക്കടവ് ശാഖ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അമീന് മൊമെന്റോ നൽകി ആദരിച്ചു. സാഹസികതയും സമർപ്പണ ബോധവുമുള്ള ചെറുപ്പക്കാരുടെ ഊർജ്ജസ്വലത രാജ്യത്തിന് പ്രതീക്ഷയേകുന്നതാണെന്ന് നൗഷാദ് മണ്ണിശ്ശേരി പ്രത്യാശ പ്രകടിപ്പിച്ചു.

വാർഡ് കൗൺസിലർ മറിയുമ്മ ശരീഫ്, വാർഡ് മുസ്ലിംലീഗ് സെക്രട്ടറി സലീം അറബി, റഷീദ് മാഷ്, സഹൽ സ്രാമ്പിക്കൽ, ശരീഫ് കെ.ടി, കുഞ്ഞിമുഹമ്മദ് എം.കെ , നസീം ടി. എന്നിവർ പങ്കെടുത്തു.