മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കരാട്ടെ അദ്ധ്യാപകന്‍ പിടിയിൽ

Crime Keralam News

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അദ്ധ്യാപകന്‍ പോലീസിന്റെ പിടിയിൽ. ഊര്‍ക്കടവ് വലിയാട്ട് വി സിദ്ദിഖ് അലി (45) യെയാണ് കസ്റ്റഡിയിലെടുത്തത്.

വാഴക്കാട് സ്റ്റേഷന്‍ പരിധിയില്‍ പ്രതി നടത്തി കൊണ്ടിരുന്ന കരാട്ടെ ക്ലാസ്സില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍ക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പരാതി വാഴക്കാട് പൊലീസിന് കൈമാറുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കരാട്ടെ ക്ലാസ്സില്‍ വെച്ച്‌ പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.