അടൂരിൽ സ്കൂളില്‍ മോഷണം നടത്തിയ അമ്പതുകാരൻ പിടിയിൽ

Crime Keralam News

അ​ടൂ​ര്‍: സ്കൂ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തിയെ പിടികൂടി. കൊ​ല്ലം മ​ങ്ങാ​ട് ശ്രീ​കു​മാ​ര​പു​രം ന​ഗ​ര്‍ ഹൗ​സ് ന​മ്ബ​ര്‍ 71ല്‍ ​താ​ഴ​ത്തു​തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ സു​ധി​യെ​യാ​ണ്​ (52) ഏ​നാ​ത്ത് പൊ​ലീ​സ് കസ്റ്റഡിയിലെടുത്തത്.

ന​വം​ബ​ര്‍ ഒ​ന്നി​നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാ​ത്രി​യി​ല്‍ ക​ട​മ്പ​നാ​ട് കെ.​ആ​ര്‍.​കെ.​പി.​എം.​ജി.​എ​ച്ച്‌.​എ​സ് ആ​ന്‍​ഡ്​​ വി.​എ​ച്ച്‌.​എ​സ്​ ഓ​ഫി​സി​ല്‍ കയറിയ പ്രതി അവിടെ സൂ​ക്ഷി​ച്ചി​രു​ന്ന 40,000 രൂ​പ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നും സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കണ്ടെത്തി പിടികൂടിയത്. ഏ​നാ​ത്ത് സി.​ഐ സു​ജി​ത്തി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.