ബസ്സിൽ യാത്ര ചെയ്യുമ്പോൾ മൊബൈലിൽ പാട്ടും വീഡിയോയും ഉച്ചത്തിൽ വെച്ചാൽ പണിപാളും ;ഉത്തരവുമായി ഹൈക്കോടതി

India News

ബംഗളൂരു: ബസില്‍ യാത്രചെയ്യുമ്പോൾ മൊബൈലിലെ ഹെഡ് സെറ്റ് ഉപയോഗിക്കാതെ പാട്ടു കേള്‍ക്കുന്നതിനും വീഡിയോ കാണുന്നതിനും കോടതിയുടെ വിലക്ക്. കർണ്ണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്. ബസുകള്‍ക്കുള്ളിലെ ശബ്ദ ശല്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിലക്ക്. ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും പ്ലേ ചെയ്യുന്നതിനാല്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം ബസിനുള്ളില്‍ നിയന്ത്രിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

ഉയർന്ന ശബ്ദത്തിൽ പാട്ടുകളും വീഡിയോയും വെച്ച് സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് ബസിലെ ജീവനക്കാര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത യാത്രക്കാരെ ബസില്‍ നിന്ന് ജീവനക്കാര്‍ക്ക് ഇറക്കിവിടാമെന്നും കോടതി നിർദ്ദേശിക്കുന്നു.