സോഷ്യൽ മീഡിയയിൽ വൈറൽ ആയ ആരിഫയുടെ കോഴികൾ

Entertainment Local News

കാഴ്ച്ചയിൽ ക്യാമറയിൽ പകർത്തിയ മതിലിനു മീതെ നിൽക്കുന്ന രണ്ടു കോഴികളുടെ സാധാരണ ചിത്രം. എന്നാൽ ഇതൊരു പെയിന്റിംഗ് ആണെന്ന് പറഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെടും. ഫോട്ടോയെ വെല്ലുന്ന തരത്തിലുള്ള പൂ​ക്കോ​ട്ടും​പാ​ടം സ്വദേശി ആരിഫ ചെയ്ത പെയിന്റിംഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

അ​ക്രി​ലി​ക് പെയിന്റ് ഉപയോഗിച്ച് 15 ദിവസം കൊണ്ടാണ് ആരിഫ ഈ പെയിന്റിംഗ് പൂർത്തീകരിച്ചത്. വരച്ചതിനു ശേഷം പി​താ​വ് വി.​പി. ഇ​സ്ഹാ​ഖ് ത‍െന്‍റ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ചിത്രം പ​ങ്കു​വെയ്ക്കുകയായിരുന്നു.

റിയലിസ്റ്റിക് ചിത്രങ്ങൾ വരയ്ക്കാനാണ് ആരിഫയ്ക്ക് ഏറെ പ്രിയം. ഉപ്പ വരയ്ക്കുന്നത് കണ്ടു ആറാം വയസിലാണ് ആരിഫ വരച്ചു തുടങ്ങുന്നത്. പെന്സില് ഡ്രോയിങ്ങും വാട്ടർ കളറിലും തുടങ്ങിയാണ് അ​ക്രി​ലി​ക് പെയ്ന്റിങ്ങിലേക്ക് എത്തുന്നത്. വിവാഹ ശേഷം വരയ്ക്കുന്നത് താത്ക്കാലികമായി നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വരച്ച ചിത്രത്തിന് ലഭിച്ച പിന്തുണ വീണ്ടും വരയിലേക്ക് സജീവമായി തിരിച്ചു വരാൻ ആരിഫയ്ക്ക് പ്രചോദമായിരിക്കുകയാണ്. ഒരുപാട് പേരുടെ ആശംസകളും അഭിപ്രായങ്ങളും ഇപ്പോൾ ആരിഫയെ തേടിയെത്തുന്നുണ്ട്.

ഇനിയും കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തി ചിത്ര പ്രദർശനം നടത്തണമെന്നാണ് ആരിഫയുടെ ആഗ്രഹം. ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഭ​ര്‍​ത്താ​വ് ഷ​ഫീ​ക്ക​ലും, മാ​താ​വ് ന​ബ്മാ​ബി, ചിത്രക്കാരി കൂടിയായ അ​നി​യ​ത്തി ജു​മാ​ന​യും സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.