നിതയെ കാണാനും കേള്‍ക്കാനുംവിദ്യാര്‍ഥിനികളുടെ തിരക്ക്

Local News

മലപ്പുറം : കുതിരയോട്ടത്തിലെ മികവും പഠനമികവും ഒരുമിച്ചു കൊണ്ടു പോകുന്നതിനൊപ്പം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന നിതയെ കേള്‍ക്കാന്‍ പെണ്‍കുട്ടികളുടെ തിരക്ക്. കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗമാണ് ഫ്രാന്‍സില്‍ നടന്ന ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ നിത അന്‍ജൂമുമായുള്ള കൂടിക്കാഴ്ചക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരം നല്‍കിയത്. കഠിന പരിശീലനവും ആത്മവിശ്വാസവും കൈമുതലാക്കിയാല്‍ ഉയരങ്ങളിലെത്താനാകുമെന്ന സന്ദേശം നിത പങ്കുവെച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉപഹാര സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി. അനില്‍, ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളായ യു. തിലകന്‍, ഋഷികേശ് കുമാര്‍, സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കമാല്‍ വരദൂര്‍, അസി. രജിസ്ട്രാര്‍ കെ. ആരിഫ തുടങ്ങിയവര്‍ പങ്കെടുത്തു. മൊബൈല്‍ ഫോണില്‍ കൈവിരല്‍ ചിത്രം വരയ്ക്കുന്ന അജിഷ് ഐക്കരപ്പടി നിതയുടെ ചിത്രം സമ്മാനമായി നല്‍കി.