കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയ ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു.

Local News

വെട്ടത്തൂർ: കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയ ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു. വെട്ടത്തൂർ ആലക്കൽ പാറയിലെ മരുതംപാറ സിറാജുദ്ദീന്റെ മകൻ മുഹമ്മദ് തൻസീൽ (14) ആണ് മരിച്ചത്. വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ശനിയാഴ്ച പകൽ 12 ഓടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ തൻസീൽ
കൂട്ടുകാരോടൊപ്പം വെട്ടത്തൂർ കാപ്പിലെ വല്ല കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. നീന്തൽ അത്ര വശമില്ലാത്ത മുഹമ്മദ് തൻസീൽ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് കുട്ടികൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് ഏഴോടെ മരിച്ചു. ഖബറടക്കം ഞായറാഴ്ച കാപ്പ് ജുമാ മസ്ജിദിൽ നടക്കും.
ഉമ്മ :റസീല.സഹോദരങ്ങൾ :ദിയ ഫാത്തിമ, സിഹാൻ അഹമ്മദ്, ഫിസാൻ അഹമ്മദ്