ബൈക്ക് മറിഞ്ഞ് പരിക്കേറ്റ 34കാരനായ വ്യാപാരി് മരിച്ചു

Local News

മഞ്ചേരി: ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേരി പുല്ലഞ്ചേരി ആലുങ്ങല്‍ കരിമുടിക്കല്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ബദറുദ്ധീന്‍ (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതിന് നെല്ലിക്കുത്ത് മുക്കം റോഡിലാണ് അപകടം. പയ്യനാട് ചോലക്കല്‍ സേ്റ്റഷനറി സ്വീറ്റ്സ് മൊത്ത വിതരണ വ്യാപാരിയായ ബദറുദ്ധീന്‍ കളക്ഷന്‍ പിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് റോഡില്‍ തെന്നിവീണ് റോഡരികിലെ കല്ലില്‍ തലയിടിക്കുകയായിരുന്നു. മദ്റസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളാണ് തലക്ക് പരുക്കേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ബദറുദ്ധീനെ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പുല്ലഞ്ചേരി ജുമുഅത്ത് പള്ളിയില്‍ മറവുചെയ്തു. വേട്ടേക്കോട് വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റായിരുന്നു. മാതാവ്: സുബൈദ. ഭാര്യ: റിഷാന ജബിന്‍. മക്കള്‍: മുഹമ്മദ് സയാന്‍, മുഹമ്മദ് യസ്താന്‍. സഹോദരങ്ങള്‍: ഖൈറുന്നീസ, നാജിയ.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി