മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15പേര്‍ക്ക് പരുക്ക്

Local News

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15പേര്‍ക്ക് പരുക്ക്. വളാഞ്ചേരിയില്‍നിന്നും പടപ്പറമ്പിലേക്കുപോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍വെച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് സി.എച്ച്. ഹോസ്പിറ്റലിന് സമീപത്തുവെച്ചു മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. മറ്റുള്ളവര്‍ക്കു നിസ്സാര പരുക്കുകള്‍ മാത്രമാണുള്ളത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.