ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മികച്ച വിജയം കരസ്ഥമാക്കിയമഅദിന്‍ വിദ്യാര്‍ത്ഥിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ

Education Local News

മലപ്പുറം: ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ
മഅദിന്‍ വിദ്യാര്‍ത്ഥിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ.ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഖുര്‍ആന്‍ സയന്‍സ് ബിരുദ പഠനത്തില്‍ 95 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കി മഅദിന്‍ അക്കാദമി സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് പൂര്‍വ വിദ്യാര്‍ത്ഥി മുഹമ്മദ് ഷിബ്‌ലി.
4 വര്‍ഷം മുമ്പാണ് ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ ബുരുദ പഠനത്തിനെത്തിയത്. സ്റ്റുഡന്റ്‌സ് മേഖലയില്‍ 95 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസക്കും ഷിബ് ലി അര്‍ഹനായി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷിബ്‌ലി. വാഴക്കാട് ചെറുവായൂര്‍ എടാലം പറമ്പത്ത് അബ്ദുസ്സത്താര്‍-ഹാജറ ദമ്പതികളുടെ മകനാണ്. മികച്ച വിജയം കരസ്ഥമാക്കിയ അദ്ദേഹത്തെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.