യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Local News

എടവണ്ണ: യുവാവിനെ മലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്നിപ്പാറ ചെവിടിക്കുഴിയിലെ തൂവ്വര ബാബുമോൻ്റെ മകൻ ബാലേഷ് (26)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള മലമുകളിലെ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മുതൽ വീട്ടിൽ എത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബന്ധുക്കൾ മൃതദേഹം കണ്ടെത്തിയത്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: റിലീഷ്, അനുശ്രീ.