ഓട്ടോ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Local News

എടവണ്ണ: ഓട്ടോ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പത്തപ്പിരിയം വെള്ളാമ്പുറത്ത് തന്തക്കുട്ടിയുടെ മകന്‍ കുട്ടന്‍ (72)ആണ് മരിച്ചത്.
പത്തപ്പിരിയം സ്‌കൂള്‍പടിയില്‍ വെച്ച് ഒരു വര്‍ഷം മുമ്പ് ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ എതിരെ വന്ന നാനോ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു.
ഭാര്യ: പരേതയായ ചക്കിക്കുട്ടി. മക്കള്‍: സിന്ധു, സന്ദീപ്, സബിത. മരുമക്കള്‍: പ്രഷോബ്, ജിഷ, പരേതനായ അനി. സഹോദരങ്ങൾ: കാർത്ത്യായനി, സതീദേവി, പ്രമീള.