മലപ്പുറം താനൂരിൽ ട്രെയിനിൽ നിന്നും വീണ് തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.

Local News

താനൂർ : താനൂർ മൂച്ചിക്കൽ ഭാഗത്ത് ട്രെയിനിൽ നിന്നു വീണു തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.തിരുവനന്തപുരം വെട്ടുതുറ ചാന്തക്കര പുതുവൻ പുരയിടത്തിൽ ആഞ്ചലോസിന്റെ മകൻ കുഞ്ഞുമോൻ (54) ആണ് മരണപെട്ടത്. ഉച്ചയ്ക്കു രണ്ട് മണിയോടെയാണ് സംഭവം.താനൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.