15 അടി താഴ്ചയുള്ള കുളത്തിൽ വീണ കാളയെ രക്ഷപ്പെടുത്തി

Local News

മലപ്പുറം: ഒതുക്കുങ്ങൽ പഞ്ചായത്തിൽ പാണക്കാട് വടക്കമണ്ണ പാലത്തിനടുത്ത് കുളത്തിൽ വീണ കാളയെ അഗ്നി രക്ഷാസേന സുരക്ഷിതമായി കരക്ക് കയറ്റി.ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.പാണക്കാട് പറമ്പൻ വീട്ടിൽ സിനാന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കാള.15 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കുളത്തിലേക്ക് കാള അബദ്ധത്തിൽ വീഴുകയായിരുന്നു.മൂന്ന് മാസം മുമ്പും ഇതേ കുളത്തിൽ സമാന സംഭവം ഉണ്ടായിയുന്നു.സംഭവ സ്ഥലത്ത് എത്തിയ മലപ്പുറം അഗ്നിരക്ഷാ സേന ഇരുമ്പ് പോസ്റ്റ്‌, റോപ്പ്, ബെൽറ്റ്‌ എന്നിവയുടെ സഹായത്താൽ സുരക്ഷിതമായി കാളയെ കരക്ക് കയറ്റി.സീനിയർ ഫയർ ഓഫീസർ എസ് ലെനിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ അഫ്സൽ,ടികെ നിഷാന്ത്, കെ സി മുഹമ്മദ്‌ ഫാരിസ്,സിപി അൻവർ, ഹോം ഗാർഡ് സുരേഷ് ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.