ഇന്ന് 12617 പേർക്ക് കൊവിഡ്

Health News

ഇന്ന് സംസ്ഥാനത്ത് 12617 പേർക്ക് കോവിഡ്. 10.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മൂലം കഴിഞ്ഞ ദിവസങ്ങളിൽ 141 മരണങ്ങൾ സ്ഥിരീകരിച്ചു. 12,295 ആയി മൊത്തം മരണം. 11,730 പേർ രോഗമുക്തരായി.

ഇന്ന് ജില്ലകളിലെ രോഗ ബാധ കണക്ക്:

മലപ്പുറം 1603
കൊല്ലം 1525
എറണാകുളം 1491
തിരുവനന്തപുരം 1345
തൃശൂര്‍ 1298
പാലക്കാട് 1204
കോഴിക്കോട് 817
ആലപ്പുഴ 740
കോട്ടയം 609
കണ്ണൂര്‍ 580
പത്തനംതിട്ട 441
കാസര്‍ഗോഡ് 430
ഇടുക്കി 268
വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

1,17,720 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിങ്ങനെ മൊത്തം 2,21,56,947 സാമ്പിളുകൾ പരിശോധിച്ചു.

11,730 പേർ രോഗമുക്തരായി. രോഗ മുക്തരായവരുടെ കണക്ക്:
തിരുവനന്തപുരം 1212
കൊല്ലം 1032
പത്തനംതിട്ട 526
ആലപ്പുഴ 1043
കോട്ടയം 716
ഇടുക്കി 573
എറണാകുളം 1021
തൃശൂര്‍ 1272
പാലക്കാട് 1391
മലപ്പുറം 1016
കോഴിക്കോട് 992
വയനാട് 235
കണ്ണൂര്‍ 322
കാസര്‍ഗോഡ് 379
ഇതോടെ1,00,437 പേർ ഇനി ചികിത്സയിലുണ്ട്. 27,16,284 പേർ രോഗമുക്തരായി. 72 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. കണ്ണൂര്‍ 15, കാസര്‍ഗോഡ് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതമാണ് കണക്ക്.