തൊഴിലുറപ്പ് ജോലി വാഗ്ദാനം ചെയ്ത് പാർട്ടി ഫണ്ടിലേക്ക് സംഭാവന വാങ്ങി:, വീട്ടമ്മയുടെ കുത്തിയിരുപ്പ് സമരം

Keralam News

പാലക്കാട്‌ : തൊഴിലുറപ്പ് ജോലി വാഗ്ദാനം ചെയ്ത് പാർട്ടി ഫണ്ടിലേക്ക്നി, സംഭാവന വാങ്ങിയിട്ടും പണിയില്ലാത്തതിനാൽ വീട്ടമ്മയുടെ കുത്തിയിരുപ്പ് സമരം. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന് മുന്നിലാണ് നടുവത്തുപാറ സ്വദേശിനി പ്രേമകുമാരി പ്രാദേശിക സി.പി.എം നേതൃത്വത്തെ കുറ്റപ്പെടുത്തി സമരം തുടങ്ങിയത്. സി.പി.എമ്മിനോട് അനുഭാവം പ്രകടിപ്പിക്കുന്ന മുൻ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥും അംഗമായ പഞ്ചായത്ത് ഭരണസമിതി പണം പിരിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഈ കണ്ണീരിന് ആര് മറുപടി പറയും. പ്രതീക്ഷയറ്റതിനാലാണ് സമരമിരിക്കാൻ സ്വയം തീരുമാനിച്ചത്. പാർട്ടി പരിപാടിയിലേക്ക് ചിരിച്ച് കൊണ്ട് സംഭാവന വാങ്ങിയവർ തൊഴിലുറപ്പിനെ ക്കുറിച്ച് ചോദിക്കുമ്പോൾ കൈ മലർത്തുകയാണ്. അവകാശം അനുവദിക്കാൻ ഇനിയും എത്ര സംഭാവന കൂപ്പണിൽ പേര് വരണമെന്നതാണ് പ്രേമകുമാരിയുടെ സംശയം. പാർട്ടി പരിപാടിക്ക് ചോദിച്ചപ്പോഴെല്ലാം പണം നൽകിയെന്ന് വെറുതെ പറയുന്നതല്ല. എല്ലാ രസീതും പ്രേമകുമാരിയുടെ കൈയ്യിലുണ്ട്. നവകേരള സദസിനും, ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയുടെ പേരിലും സംഭാവന വാങ്ങി. ഒരു രൂപ പോലും സംഭാവന പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. ഇത് ക്രൂരതയാണ്. തൊഴിൽ ദിനം അനുവദിക്കാത്തത് സംബന്ധിച്ച് അന്വേഷിക്കും.