ചങ്ങരംകുളം കണ്ണേങ്കാവില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു.ജനങ്ങള്‍ ചിതറിയോടി 25ഓളം പേര്‍ക്ക് പരിക്കേറ്റു

Keralam News

ചങ്ങരംകുളം: പ്രശസ്ഥമായ കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എഴുന്നള്ളിപ്പിനിടെയാണ് ആയില്‍ ഗൗരിനന്ദന്‍ എന്ന ആന തിരിഞ്ഞത്.വൈകുന്നേരം 5 മണിയോടെയാണ് സംഭവം.ആന തിരിഞ്ഞതോടെ ആളുകള്‍ ഭയന്നോടിയതാണ് ദുരന്തം വിതച്ചത്.സ്ത്രീകളും കുട്ടികളും ആണ് കൂടുതലും അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ ഉത്സവ സ്ഥലത്ത് ഉണ്ടായിരുന്ന ഏബിള്‍ക്യൂര്‍ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കി. പരിക്കേറ്റ 5 പേരെ ഉത്സവ സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആനയെ സംഭവ സ്ഥലത്ത് തന്നെ പാപ്പാന്‍മാര്‍ ചേര്‍ന്ന് ചങ്ങലയില്‍ തളച്ചു പ്രദേശത്ത് നിന്ന് മാറ്റി.കൂട്ടം കൂടി നിന്ന ആളുകള്‍ ചിതറിയോടിയതോടെ പലരും കൂട്ടത്തോടെ വീഴുകയായിരുന്നു.സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.