മുസ്ലിംലീഗ് ഹരിതവനം പദ്ധതി വൃക്ഷതൈകള്‍ സ്വീകരിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു

Keralam Local News

മലപ്പുറം: മുസ്ലിംലീഗ് ഹരിതവനം പദ്ധതി വൃക്ഷതൈകള്‍ സ്വീകരിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. മുസ്ലിംലീഗ് പ്ലാറ്റിനംജൂബിലിയുടെ ഭാഗമായാണ് പരിസ്ഥിതി ദിനത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഹരിത വനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു ഏക്കറില്‍ കുറയാത്ത സ്ഥലമാണ് എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുള്ളത്. ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ ഹരിതവനം ഒരുക്കുന്നുണ്ട്. മുസ്ലിംലീഗ് പോഷക സംഘടനകളും, സെസ് എന്ന സന്നദ്ധസംഘടനയുമാണ് തൈകളുടെ സംരക്ഷണ ചുമതല നിര്‍വ്വഹിക്കുക. മലപ്പുറം സി.എച്ച് സെന്ററില്‍ നിന്നും ഡയാലിസിസ് ചെയ്തുവരുന്ന വൃക്കരോഗിയായ പനങ്ങാങ്ങരയിലെ മൊയ്തീന്‍ ഹാജിയില്‍ നിന്നും ആദ്യ തൈ സ്വീകരിച്ച് കൊണ്ടാണ് തങ്ങള്‍ പദ്ധതി ലോഞ്ച് ചെയ്തതായി പ്രഖ്യാപിച്ചത്. ഓരോ പോഷകസംഘടനയും മരണപ്പെട്ട നേതാക്കളുടെ ഓര്‍മ്മക്കായാണ് തൈകള്‍ തങ്ങളെ ഏല്‍പ്പിച്ചത്.
പി.എം ഹനീഫിന്റെ ഓര്‍മ്മക്കായി മുസ്ലിം യൂത്ത്‌ലീഗും പി. സല്‍മടീച്ചറുടെ ഓര്‍മ്മക്കായി വനിതാലീഗും ശീലത്ത് വീരാന്‍കുട്ടിയുടെയും സി.എച്ച് യൂസഫിന്റെയും ഓര്‍മ്മക്കായി പ്രവാസിലീഗും, കെ.കെ നഹ, ഡോ. കുഞ്ഞാലി, എം. മുഹമ്മദ്കുട്ടി മുന്‍ഷി എന്നിവരുടെ ഓര്‍മ്മക്കായി സ്വതന്ത്രകര്‍ഷക സംഘവും കെ.പി രാമന്‍മാസ്റ്ററുടെയും കുന്നത്ത് മുഹമ്മദ് കുട്ടി മാസ്റ്ററുടെയും ഓര്‍മ്മക്കായി കെ.എസ്.ടിയുവും, കൊക്കോട്ടില്‍ ഖാലിദിന്റെ ഓര്‍മ്മക്കായി സി.ഇ.ഒയും സി.എച്ച് മൂസ മാസ്റ്ററുടെ ഓര്‍മ്മക്കായി കെ.എച്ച്.എസ്.ടിയുവും, അഡ്വ. കിഴിശ്ശേരി ഫൈസലിന്റെ ഓര്‍മ്മക്കായി ലോയേഴ്‌സ് ഫോറവും, ആലിഹസ്സന്‍ കണ്ണമംഗലം, ഹനീഫ് ചൂരി കാസര്‍കോഡ്, ഖദീം പന്തീര്‍പാടം എന്നിവരുടെ ഓര്‍മ്മക്കായി സെന്റര്‍ ഫോര്‍ എജ്യുക്കേഷണല്‍ ആന്റ് സോഷ്യല്‍ സര്‍വീസും തൈകള്‍ കൈമാറി. വിവിധ സംഘടനകള്‍ക്കുവേണ്ടി എ.പി ഉണ്ണികൃഷ്ണന്‍, ഷരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ബാവ വിസപ്പടി, ശരീഫ് വടക്കയില്‍, എന്‍.കെ. ഹഫ്‌സല്‍ റഹ്മാന്‍, കെ.പി ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, കെ.പി. ഹാജറുമ്മടീച്ചര്‍, സറീന ഹസീബ്, അഡ്വ. എം.പി ഹുസൈന്‍, അഡ്വ. മുഹമ്മദ് സലീം, അഡ്വ. ഷിയാസ്, പുല്ലാട്ട് ഷംസുദ്ദീന്‍, ഹുസൈന്‍ ഊരകം, അലി മേലേതില്‍, വി.കെ അമീര്‍, അദ്നാന്‍, സൈഫുദ്ദീന്‍ വലിയകത്ത്, ടി.എച്ച് കുഞ്ഞാലിഹാജി, സി. അബൂബക്കര്‍ഹാജി, ലുക്മാന്‍ അരീക്കോട്, എന്‍.പി മുഹമ്മദാലി, കോട്ട വീരാന്‍കുട്ടി, സഫ്ദറലി വാളന്‍, അസീസ് കൂരിയാടന്‍, നുഅ്മാന്‍ ഷിബിലി, ജാഫര്‍ എന്നിവര്‍ വിവിധ വിവിധ സംഘടനകള്‍ക്കുവേണ്ടി തൈകള്‍ തങ്ങളെ ഏല്‍പ്പിച്ചു.
പാണക്കാട്ട് നടന്ന ചടങ്ങില്‍ പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷനായി. കണ്‍വീനര്‍ സലീം കുരുവമ്പലം, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് ബഷീരലി ശിഹാബ് തങ്ങൾ, സെക്രട്ടറിമാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, മലപ്പുറം എം.എല്‍.എ പി. ഉബൈദുല്ല, അഡ്വ. പി.പി ഹാരിഫ്, അഡ്വ. അബൂസിദ്ദീഖ്, ഗഫൂര്‍ മാറഞ്ചേരി, എം.പി മുഹമ്മദ് പ്രസംഗിച്ചു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഹരിതവനം സൃഷ്ടിക്കുന്ന സ്ഥലത്ത് തൈകള്‍ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.