പത്ത് വര്‍ഷം ലോകമറിയതെ താമസിച്ച കമിതാക്കള്‍ വിവാഹിതരായി.

Keralam News

പാലക്കാട്: വിജിത്രമായ പ്രണയം ലോകം അറിയാന്‍ പത്ത് വര്‍ഷം എടുത്തു. ഒറ്റമുറിയില്‍ പത്ത് വര്‍ഷം ഒരുമിച്ചു താമസിച്ച റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരായി. നെന്മാറ എംഎല്‍എ കെ ബാബുവിന്‍െ്‌റ സാന്നിധ്യത്തില്‍ നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇവരുടെ വിവാഹത്തിന് പുരോഗമന കല സാഹിത്യസംഘത്തിന്റെ ഏരിയ കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ നടത്തിയത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ സജിതയുടെ വീട്ടുക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ റഹ്‌മാന്റെ് വീട്ടുക്കാരുടെ അസാന്നിധ്യയത്തില്‍ ഇവര്‍ ദുഃഖിതരാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. സജിതയും റഹ്‌മാനും വിത്തനശ്ശേരിയാല്‍ വാടകവീട്ടിലാണ് താമസിക്കുന്നത്.