കേരള പോലീസിലുള്ളത് മാർക്കിസ്റ്റിന്റെ ഗുണ്ടകളെന്ന് കെ സുരേന്ദ്രന്‍

Keralam News Politics

തിരുവനന്തപുരം: കേരള പോലീസിൽ മാര്‍ക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകളും ആശ്രിത വത്സലരുമാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. കേരള പോലീസിൽ ആര്‍എസ്എസ് പ്രവർത്തിക്കുന്നുണ്ടോയെന്ന സിപിഐ ദേശിയ നിര്‍വ്വാഹക സമിതി അംഗം ആനി രാജയുടെ പ്രസ്താവനക്കെതിരെയുള്ള മറുപടിയിലാണ് സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ കയറൂരി വിട്ടതാണെന്നും ആറ്റിങ്ങലിലും ബാലരാമപുരത്തും നടന്ന സംഭവങ്ങളിൽ നടപടിയെടുക്കാത്തത് അതിനുള്ള ഉദാഹരണങ്ങളാണെന്നും സുരേന്ദ്രൻ വിമർശിച്ചു. മാർകിസ്റ് പാർട്ടിക്കാരാണ് മത തീവ്രവാദത്തിനെതിരെ മൃദുവായ സമീപനം എടുക്കുന്നത്. സത്യത്തിൽ ആനി രാജയുടെ വിമര്ശനങ്ങളേറ്റത് മുഖ്യമന്ത്രിക്കാണെന്നും ആനി രാജയുടെ തലയ്ക്ക് വെളിവില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ഇതിനിടെ ആനി രാജയുടെ കേരളാ പൊലീസില്‍ ആർഎസ്എസ് പ്രവർത്തനമെന്ന് വാദം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിഷേധിച്ചിരുന്നു. കേരളത്തിലെ സിപിഐ അങ്ങനെ അഭിപ്രായപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടിയാലോചിക്കാതെ സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തരുതെന്ന പാർട്ടിയുടെ നിലപാട് ലംഘിച്ചെന്ന പേരിൽ ആനി രാജയ്ക്കെതിരെ സംസ്ഥാന ഘടകം കേന്ദ്രത്തിന് പരാതി നൽകിയിരുന്നു.