പണക്കിഴി വിവാദം; സീൽ വെച്ച ക്യാബിനിൽ അധ്യക്ഷ കയറിയതിൽ നഗരസഭയിൽ സംഘർഷം

Keralam News

കൊച്ചി: ഓണത്തിന് പണക്കിഴി നൽകി വിവാദമായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ തൃക്കാക്കര നഗരസഭ ഓഫീസിനു മുന്നിൽ വലിയ സംഘർഷം. അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്ന നഗരസഭ അധ്യക്ഷയായ അജിത തങ്കപ്പൻ സീൽ ചെയ്തിരിക്കുന്ന നഗരസഭയിലെ ഓഫീസ് ക്യാബിനിൽ പ്രവേശിച്ചതിന് ശേഷമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ശേഷം അവിടെയെത്തിയ പോലീസുമായി വാക്ക് തർക്കം ഉണ്ടായതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.

വിജിലൻസിന്റെ ഉത്തരവനുസരിച്ച് സീൽ ചെയ്ത ക്യാബിൻ കൈയിലുണ്ടായിരുന്ന താക്കോൽ വെച്ച് തുറന്ന് അകത്തു കയറിയ അധ്യക്ഷ ഫയലുകൾ പരിശോധിച്ചതിന്റെ പേരിലാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരമായിരുന്നു ആദ്യം നടത്തിയിരുന്നത്. അധ്യക്ഷ ക്യാബിനിലേക്ക് അതിക്രമിച്ചു കയറിയതിനെ പോലീസ് നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. രണ്ട് മണിക്ക് തുടങ്ങിയ സമരം അര മണിക്കൂറിനു ശേഷം പോൾസ് വന്ന പ്രതിഷേധക്കാരെ ബലം ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് നിർത്തിയത്.

പ്രതിഷേധക്കാരെ പോലീസ് അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം പോലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ പ്രതിഷേധവും തർക്കമായി. ഇതിനിടെ യുഡിഎഫിന്റെ കൺസിലർമാർ സ്ത്രീകൾ അടക്കമുള്ളവരെ ആക്രമിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. പണക്കിഴി വിവാദ കേസിലെ പ്രധാന തെളിവുകളുള്ള ക്യാബിനിലേക്ക് ആരും പ്രവേശിക്കരുതെന്ന് വിജിലൻസ് നിർദേശിച്ചിരുന്നു.