ട്രാൻസ്‍ജിൻഡർ അനന്യയുടെ ആത്മഹത്യ: ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടറിന്റെ പിഴവ് മൂലം

Keralam News

കൊച്ചി: കേരളത്തിലെ ആദ്യ ട്രാൻസ്‍ജിൻഡർ റേഡിയോ ജോക്കിയായ അനന്യ കുമാരിയാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അഞ്ചു ദിവസം മുമ്പാണ് ഏറെ നാളായി ലിംഗ മാറ്റ ശാസ്ത്രക്രിയയിൽ പറ്റിയ പിഴവുമൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. പിഴവ് പറ്റിയെന്നു ഡോക്ടർ തന്നെ തുറന്നു പറഞ്ഞതായും അനന്യ വെളിപ്പെടുത്തിയിരുന്നു.

അതിന്റെ നിരാശയിലാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നാണ് നിഗമനം. ശാസ്ത്രകൃയയ്ക്ക് ശേഷം എന്ന് എഴുന്നേറ്റു നിൽക്കാനോ ഉച്ചത്തിൽ ചിരിക്കാനോ കരയാനോ തുമ്മാണോ പോലും കഴിയുന്നുണ്ടായിരുന്നില്ല അനന്യയ്ക്ക്. ശാസ്ത്രക്രിയ ചെയ്തുതരാമെന്ന ഡോക്ടറിന്റെ ഉറപ്പിന്മേലാണ് ആശുപത്രിയിലേക്ക് പോയത്. എന്നാൽ തനിക് അവിടെ നിന്നും അനുഭവിക്കേണ്ടതായി വന്നത് മെഡിക്കൽ നെഗ്ലിജൻസ് ആണ്. ശാസ്ത്രക്രിയ കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും കുറച്ച് സമയത്തിൽ കൂടുതൽ എഴുന്നേറ്റു നിൽക്കാൻ അനന്യയ്ക്ക് കഴിയുമായിരുന്നില്ല.

കേരള നിയമസഭയിലേക്ക് ആദ്യ ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അനന്യ. പാലാരിവട്ടത്തെ റെയ്‌ന മെഡിസിറ്റി ആശുപത്രിയിൽ 2020 ലായിരുന്നു ശസ്ത്രക്രിയ. സർജറി ഡിപ്പാര്ട്മെന്റ് ഡോക്ടർ അർജുൻ അശോകിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ലിംഗത്തെ വെട്ടി കീറി മുറിക്കുന്ന രീതിയിലാണ് ഇവർ ശസ്ത്രക്രിയ ചെയ്തിരുന്നത് എന്നാണു അനന്യ പറഞ്ഞിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യോനിയുടെ ഭാഗത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയായിരുന്നുവെന്നും അത് തുറന്നു പറയുന്നതിൽ മടിയില്ലെന്നും തനിക് ജീവിക്കാൻ ആഗ്രഹമുള്ളതു കൊണ്ടാണ് തുറന്നു പറയുന്നതെന്നും പറഞ്ഞു അനന്യ രംഗത്ത് വന്നിരുന്നു.

എന്നാൽ ഇത്രത്തോളം അനന്യ അനുഭവിച്ചിട്ടും റെയ്‌ന ആശുപത്രിയിൽ നിന്നും അവിടത്തെ ഡോക്ടർമാരിൽ നിന്നും അവഗണന മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മറ്റൊരു ആശുപത്രിയിൽ ഇതിന്റെ തുടർ ചികിത്സയ്ക്കായി പോവാൻ ശ്രമിച്ചെങ്കിലും റെയ്‌ന ആശുപത്രിയിലെ ഡോക്ടർമാർ അതിനു സഹകരിച്ചില്ലെന്നും ചികിത്സയുടെയും ശാസ്ത്രക്രിയയുടെയും വിവരങ്ങൾ തനിക് നൽകാതെ മോശമായ രീതിയിൽ സംസാരിക്കുകയാണ് ചെയ്തതെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. തന്നെ പോലെ ഒരുപാട് പേര് ഈ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ ചെയ്തു വേദന സഹിച്ച് കഴിയുന്നുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.