എസ്. എസ്. എല്‍. സി പരീക്ഷാഫലം ഇന്ന്

Education Keralam News

എസ് എസ് എല്‍ സി പരീക്ഷഫലം ഇന്ന്. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ടി എച്ച് എസ,് എല്‍ സി(ഹിയറിംഗ് ഇംപേര്‍ഡ്),ടി എച്ച് എസ് എല്‍ സി, എസ് എല്‍ സി (ഹയറിംഗ് ഇംപേര്‍ഡ്) എ എച്ച് എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. പരീക്ഷഫലം keralapareekshabhavan.in, sslcexam.kerala.gov.in, result.kite.kerala.gov.in, result.kerala.nic.in, kerala.gov.in, kerararesults.nic.in എന്നിവയിലൂടെ പരിശോധിക്കാം.

കോവിഡ് പശ്ചാത്തലത്തില്‍ നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി ആണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം സൂക്ഷമ പരീക്ഷ പ്രക്രിയയെകുറിച്ചും കംബാര്‍ട്ട്‌മെന്റ് പരീക്ഷയെക്കുറിച്ചും ബോര്‍ഡ് അറിയിക്കും.