മദ്യത്തിന് നികുതി നല്കിയതുകൊണ്ടു ടിക്കറ്റ് എടുക്കില്ല: കെഎസ്ആർടിസി കണ്ടക്ടർക്ക് മദ്യപാനിയുടെ ആക്രമണം

Keralam News

മലപ്പുറം: കെഎസ്ആർടിസി കണ്ടക്റ്റർക്ക് മദ്യപാനിയിൽ നിന്നുമുള്ള ആക്രമണത്തിൽ പരിക്ക്. ബസ് ചാർജ് ചോദിച്ചതിനാണ് മദ്യപാനി കണ്ടക്റ്ററെ കല്ലുകൊണ്ടെറിഞ്ഞത്. സംഭവം നടന്നത് മലപ്പുറം പുത്തനത്താണിയിലാണ്. പാലാ ഡിപ്പോ കണ്ടക്റ്ററായ സന്തോഷിനാണ് പരിക്കേറ്റത്.

ബസിൽ മദ്യപിച്ച് കയറിയ ആളോട് കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ എടുക്കാൻ മദ്യപാനി സമ്മതിച്ചില്ല. നികുതിയടയ്ച്ചുകൊണ്ടാണ് മദ്യപാനികൾ മദ്ധ്യം വാങ്ങുന്നത് എന്നാണു ടിക്കറ്റ് എടുക്കാതിരിക്കാൻ മദ്യപാനി നിരത്തിയ കാരണം. തുടർന്ന് ബസിൽ നിന്നും ഇയാളെ ജീവനക്കാരും യാത്രക്കാണ് ചേർന്ന് ഇറക്കി വിട്ടു. അതിന്റെ ദേഷ്യത്തിൽ മദ്യപാനി ബസിനു നേരെ കല്ലെടുത്തെറിയുകയും ബസിന്റെ ചില്ല് തകരുകയും ചെയ്തു.