അഫ്‌ഗാനിസ്ഥാൻ മാറി. എല്ലാ രാജ്യങ്ങളും താലിബാനോട് ബന്ധം ചേർക്കണമെന്ന് ചൈനയുടെ ആവശ്യം

International News Politics

താലിബാനും അഫ്‌ഗാനിസ്ഥാനും മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും ലോക രാജ്യങ്ങൾ ഇനിയും അവരുമായി അകലം പാലിക്കരുതെന്നും ചൈന. എല്ലാ രാജ്യങ്ങളും അഫ്‌ഗാനിസ്ഥാനുമായി ബന്ധം സ്ഥാപിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. അമേരിക്കൻ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം അഫ്ഗാനിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥൻ താലിബാന്‍ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം. യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത്
തീവ്രവാദ ഗ്രൂപ്പുകള്‍ വളരാനിടയാക്കുമെന്നും ചൈന വ്യക്തമാക്കി. അടിയന്തിര സഹായം ആവശ്യമെന്നുണ്ടെങ്കിൽ അഫ്‌ഗാനിസ്ഥാൻ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടു.