ചൈനയുടെ രണ്ട് വാക്സിനുകൾക്ക് അംഗീകാരം നൽകി സൗദി

Health International News

രണ്ട് പുതിയ വാക്സിന് കൂടെ സൗദിയില്‍ അംഗീകാരമായി. ചൈന ഉൽപാദിപ്പിക്കുന്ന സിനോഫാം, സിനോവാക് തുടങ്ങിയ വാക്സിനുകൾക്കാണ് ഇപ്പോൾ അംഗീകാരം കൊടുത്തതായി ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതുൾപ്പെടെ ആറു വാക്സിനുകൾക്കാണ് ഇപ്പോൾ സൗദിയിൽ അംഗീകാരമുള്ളത്.

ഫൈസര്‍ ബോയോണ്‍ടെക്, മൊഡേണ, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങിയ നാല് കമ്പനികളുടെ വാക്സിനുകൾക്കായിരുന്നു സൗദി ഭരണകൂടം ഇതിനുമുൻപ് അംഗീകാരം നൽകിയിരുന്നത്. പക്ഷെ ഇപ്പോൾ അംഗീകാരം കിട്ടിയ രണ്ട് വാക്‌സിനുകളുടെയും മുൻപ് അംഗീകാരം കിട്ടിയ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേയും വാക്സിൻ ഇപ്പോഴും സൗദിയിൽ വിതരണം ചെയ്തിട്ടില്ല.

ചൈനയുടെ സിനോഫാമും സിനോവാകും നിലവിൽ ബഹറൈനിൽ വിതരണം ചെയ്യുന്നവയാണ്. സിനോഫാം യു എ ഇയിലും വിതരണം ചെയ്യുന്നുണ്ട്. വേറെ ചില രാജ്യങ്ങളിലും ഈ വാക്സിനുകൾ വിതരണം ചെയ്തുവരുന്നുണ്ട്. പക്ഷെ ആ സമയങ്ങളിലൊന്നും സൗദി ഇവയ്ക്ക് അംഗീകാരം കൊടുത്തിരുന്നിലെങ്കിലും ഈ വാക്സിൻ എടുത്തവർക്ക് ഹോട്ടല്‍ ക്വാറന്റൈൻ ഇല്ലാതെ രാജ്യത്തേക്ക് വരാനുള്ള ഇളവുണ്ടായിരുന്നു. പക്ഷെ അത്തരത്തിൽ വരുന്നവർ സൗദി ഭരണകൂടം അംഗീകരിച്ച നാല് വാക്സിൻ കമ്പനികളുടെ ഏതെങ്കിലും ഒരു ഡോസ് ബൂസ്റ്ററായി അടിച്ചിരിക്കണമെന്ന നിബന്ധനയും ഉണ്ടായിരുന്നു.

എന്നാൽ ഇന്ത്യയിൽ അംഗീകാരമുള്ള കോവാക്സിനും സ്ഫുട്‌നികും സൗദിയിൽ ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല. ഇതുമൂലം ഒരുപാട് പേർ ഇന്ത്യയിൽ നിന്നും മടങ്ങി പോവാനാവാതെ പ്രയാസത്തിലായിട്ടുണ്ട്.