മാസ്‌ക് ധരിക്കാത്തതിന് വിനോദസഞ്ചാരികളെ ശകാരിച്ച് കൊച്ചു പയ്യൻ

India News

ധർമശാല: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് ഒരു കൊച്ചു പയ്യന്റെ വീഡിയോ ആണ്. റോഡിലൂടെ മാസ്ക് ധരിക്കാതെ വരുന്ന ആളുകളെ വടി കൊണ്ട് ശകാരിക്കുന്നതാണ് വീഡിയോ. സ്ഥലം ഹിമാചൽപ്രദേശിലെ ധർമശാലയിലാണ്.

തിരക്കേറിയ ഈ പ്രദേശത്തുകൂടെ മാസ്ക് ധരിക്കാതെ വരുന്ന വിനോദ സഞ്ചാരികളെയാണ് കുട്ടി ശകാരിക്കുന്നത്. സകാരത്തിന്നു ആക്കം കൂട്ടുന്നതിന് വേണ്ടി കൈയിൽ ഒരു വടിയും കരുതിയിട്ടുണ്ട്. എന്നാൽ യാത്രികരിൽ പലരും ആ കുട്ടിയെ ശ്രദ്ധിക്കാതെയാണ് കടന്നു പോകുന്നത്.

കൈയിലെ വടി കൊട്ട് യാത്രികന്റെ തട്ടി ‘തുമാരാ മാസ്‌ക് കഹാ ഹേ?’ ( നിങ്ങളുടെ മാസ്‌ക് എവിടെ) എന്നാണു കുട്ടി ചോദിക്കുന്നത്. ട്വിറ്ററിലും ഇൻസ്റാഗ്രാമിലുമായി ഒരുപാടുപേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 2.47 ലക്ഷവും ട്വിറ്ററിൽ 8000 പേരുമാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്.

കോവിഡ് നിയത്രണങ്ങൾ കുറഞ്ഞതോടെ ഹിമാചൽപ്രദേശിലെ ഹിൽ സ്റ്റേഷനുകളിൽ വിനോദസഞ്ചാരികളുടെ വരവ് കൂടി. ആളുകൾ കൂടുന്നതിനനുസരിച്ച് പ്രോട്ടോകോൾ ലംഘിക്കുന്നതും കൂടി. ഇതെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സർവ്വസാധാരണമാണെന്നു തെളിയിക്കുകയാണ് ഈ വീഡിയോ.