മൊഡേണ വാക്‌സിന് അനുമതി നൽകി ഇന്ത്യ

India News

മൊഡേണ വാക്‌സിന് രാജ്യത്ത് ഡിസിജിഐ അനുമതി നൽകി. അനുമതി കൊടുത്തത് ഇറക്കുമതി ചെയ്യുന്നതിനായി സിപ്ല നൽകിയ അപേക്ഷയ്ക്കാണ്. ഡിസിജിഐ അനുമതി കൊടുക്കുന്ന നാലാമത്തെ വാക്‌സിനാണ് മൊഡേണ. ഡിസിജിഐ മുമ്പേ തന്നെ വാക്‌സിൻ മാനദണ്ഡങ്ങളിൽ ഇളവു കൊടുത്തിരുന്നു.

രാജ്യത്ത് വിദേശ വാക്‌സിനുകളുടെ പരീക്ഷണം നടത്തണം എന്ന നിബന്ധന ഡിസിജിഐ മുന്നോട്ട് വെച്ചിരുന്നു. അതാണ് ഇപ്പൊ ഒഴിവാക്കിയിരിക്കുന്നത്. ഈ ഇളവുകൾ ബാധിക്കുന്നത് വിദേശ രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടി ഉപയോഗിക്കുന്ന വാക്‌സിനുകൾക്കാണ്. സിപ്ല മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിന് വേണ്ടി ഇതിനെ കാരണമാക്കിയാണ് കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയത്.