യുവനടൻ ആന്‍റണി പെപ്പെ വിവാഹിതനായി

Entertainment Keralam News

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടൻ ആന്‍റണി വര്‍ഗീസ് എന്ന പെപ്പെ അങ്കമാലികാരിയെ തന്നെ സ്വന്തമാക്കി. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസുമായുള്ള ആന്‍റണി വര്‍ഗീസിന്റെ വിവാഹം ഇന്ന് കഴിഞ്ഞു. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് അങ്കമാലി പള്ളിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിച്ചിരുന്നത്. സിനിമയിലെയും മറ്റു സുഹൃത്തുക്കൾക്കുമായി ഈ ഞായറാഴ്ച റിസപ്ഷന്‍ നടത്തുന്നുണ്ട്. രണ്ടു ദിവസം മുൻപ് വധുവിന്‍റെ വീട്ടില്‍ വച്ച്‌ നടന്ന ഹല്‍ദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്.

ടിനു പാപ്പച്ചന്‍റെ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’, ലിജോയുടെ ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ആന്റണി. ടിനു പാപ്പച്ചന്‍റെ ‘അജഗജാന്തരം’, നിഖില്‍ പ്രേംരാജിന്‍റെ ‘ആനപ്പറമ്ബിലെ വേള്‍ഡ്‍കപ്പ്’ എന്നിവയാണ് നടന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.