അനുരാഗ്​ കശ്യപ് ചിത്രത്തിനെതിരെ ഐടി നിയമപ്രകാരം കേസ്

Entertainment India News

ആന്തോളജി ചിത്രമായ ഗോസ്റ്റ്​ ​സ്​​റ്റോറീസിലെ അനുരാഗ് കശ്യപിൻറെ ചിത്രം പ്രദര്ശിപ്പിച്ചതിന് നെറ്ഫ്ലിക്സിൽ പരാതി. അലസിപ്പിച്ചു കളഞ്ഞ ഭ്രൂണം കഴിക്കുന്ന രംഗം ചൂണ്ടിക്കാണിച്ചാണ് പരാതി കൊടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഐടി നിയമപ്രകാരം 24 മണിക്കൂറിനുള്ളിൽ കേസ് എടുക്കണമെന്നതിനാൽ ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഭ്രൂണം ഭക്ഷിക്കുന്ന സീൻ സിനിമയിൽ അത്യാവശ്യമല്ലതല്ലെന്നും ഇനി നിർമ്മാതാക്കൾക്ക് അത്തരത്തിൽ ഒരു ഭാഗം സിനിമയിൽ ഉൾപ്പെടുത്തണമെങ്കിൽ ഗർഭം അലസിപ്പിച്ചതിന്റെ ആഘാതം അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾക് ഒരു മുന്നറിയിപ്പ് നൽകണമെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

അനുരാഗ്​ കശ്യപിനെ കൂടാതെ സോയ അക്​തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നീ സംവിധായകരുടെ നാലു ഹൊറര്‍ ചിത്രങ്ങൾ ചേർന്ന ആന്തോളജി സിനിമയാണ്​ ഗോസ്റ്റ്​ സ്​റ്റോറീസ്. ഈ വർഷം ജനുവരി ഒന്നിനായിരുന്നു സിനിമ നെറ്റ്​ഫ്ലിക്​സില്‍ റിലീസ്​ ചെയ്​തത്. ശോഭിത ധൂളിപാല പ്രധാന കഥാപാത്രത്തെ അഭിനയിച്ച ചിത്രത്തിനാണ് പരാതി ലഭിച്ചത്.