പട്ടായിൽ ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍

Entertainment Keralam News

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍ എത്തുന്നു. ആര്‍ രാധാകൃഷ്ണന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന പട്ടാ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായ പട്ടായിൽ സി.ബി.ഐ ഓഫീസറായാണ് ശ്രീശാന്ത് അഭിനയിക്കുന്നത്. ഈ കഥാപത്രം ശ്രീശാന്ത് ഗംഭീരമാക്കുമെന്ന് രാധാകൃഷ്ണന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു.

ഈ ഓഫീസറുടെ അന്വേക്ഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലേക്കാണ്. വളരെ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ചെയ്യുവാൻ അത് പോലെയൊരാൾ വേണമെന്ന് ഉദ്ദേശിച്ചു സണ്ണി ലിയോണിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് സംവിധായകൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ഉടനെ തന്നെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഇതിനു മുൻപ് അക്‌സർ 2 എന്ന ബോളിവുഡ് ചിത്രത്തിലും, നായകനായി മലയാളത്തിൽ ടീം 5 എന്ന ചിത്രത്തിലും ശ്രീശാന്ത് അഭിനയിച്ചിരുന്നു.