മുനവ്വറലി തങ്ങള്‍ ചെയര്‍മാനായമലബാര്‍ ലിറ്ററേച്ചര്‍ഫെസ്റ്റിവലിനെതിരെ ദാറുല്‍ഹുദ.ഫെസ്റ്റിവലില്‍ പങ്കാളികളായഹുദവികള്‍ക്കെതിരേ ഉചിതമായശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന്

Education Keralam Local News

മലപ്പുറം: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരെ സമസ്തക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ഹുദ രംഗത്ത്. പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനവും, മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ചെയര്‍മാനായ പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ പങ്കാളികളായ ഹുദവികള്‍ക്കെതിരേ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നാണ് ദാറുല്‍ഹുദ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജിയും അറിയിച്ചിരിക്കുന്നത്. പാണക്കാട് തങ്ങള്‍മാര്‍ക്കെതിരെ എന്തുനടപടിയാണു ദാറുല്‍ഹുദ സ്വീകരിക്കുകയെന്നു ചോദിച്ചാണു ഒരു വിഭാഗം ആളുകള്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുള്ളത്.
ദാറുല്‍ഹുദായുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില്‍ ചില ഹുദവികളുടെ നേതൃത്വത്തില്‍ ഇസ് ലാമിക അധ്യാപനങ്ങള്‍ക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങള്‍ക്കും വിരുദ്ധമായരീതിയിലാണ്. കോഴിക്കോട്ട് നടത്തുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ദാറുല്‍ഹുദാക്ക് യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചാണു ദാറുല്‍ഹുദ പത്രക്കുറിപ്പ് ഇറക്കിയത്.
കഴിഞ്ഞ നവംബര്‍ 29നാണു നാലുനാള്‍ നീളുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ തുടങ്ങിയത്. അതേ സമയം പാണക്കാട് മുനവ്വറലി തങ്ങള്‍ ചെയര്‍മാനായ ഫെസ്റ്റിവലിനെതിരെ സമസ്തയുടെ മുതിര്‍ന്ന നേതാവ് കൂടിയായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി രംഗത്തുവന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയെടുക്കുന്നതിന് നേതൃത്വം നല്കിയ മേയര്‍ ഡോ. എം. ബീനാഫിലിപ്പിനെ ആദരിച്ചു. സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

യുനെസ്‌കൊ സാഹിത്യ നഗരം പദവി കോഴിക്കോടിന് ലഭിച്ച അംഗീകാരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സാദിഖലി തങ്ങള്‍ പറഞ്ഞു. മലബാറിന്റെയും കോഴിക്കോടിന്റെയും സംസ്‌കാരം സാമൂഹികമായ ഒത്തൊരുമയുടേതാണെന്ന് തങ്ങള്‍ പറഞ്ഞു.
അദൃശ്യമായ കാന്തിക ശക്തി മലബാറിലുണ്ടെന്നും അതാണ് പലരെയും മലബാറിലെത്തിച്ചതെന്നും ചടങ്ങില്‍ പ്രഭാഷണം നടത്തിയ
എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ു. കടല്‍ അവഗണിക്കപ്പെട്ട സാഹിത്യമാണ്. കടല്‍ കേന്ദ്രമാക്കിയിട്ടുള്ള സാഹിത്യങ്ങള്‍ മലബാറില്‍ പിറക്കട്ടെയെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
സാഹിത്യം മനുഷ്യ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നുവെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പ്രസംഗിച്ചു. കോഴിക്കോടിന്റെ മണ്ണിലും മനസ്സിലും സാഹിത്യമുണ്ട്. സൃഷ്ടിപരതയും സര്‍ഗാത്മഗയും കോഴിക്കോടിന്റെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മേയര്‍ പറഞ്ഞു.
എം എല്‍ എഫ് ഡയറക്ടര്‍ ഡോക്ടര്‍ എം ബി മനോജ്, ക്യൂറേറ്റര്‍ മുഹമ്മദ് ശരീഫ് പി കെ, അന്‍വര്‍ നഹ പങ്കെടുത്തു. കടല്‍ ആണ് എം എല്‍ എഫ് പ്രഥമ എഡിഷന്റെ തീം. തുറ, തീരം, തിര എന്നീ മൂന്ന് വേദികളിലായി എണ്‍പതോളം സെഷനുകളില്‍ മുന്നൂറോളം അക്കാദമിക്കുകളും, രാഷ്ട്രീയസാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുത്തു.

മലബാറിന്റെ വീക്ഷണ കോണില്‍ നിന്നുമുള്ള മലയാളസാഹിത്യത്തിന്റെ പുനര്‍വായനയാണ് എം.എല്‍.എഫ്‌ലക്ഷ്യമിടുന്നത്. മലബാറിലെ സമുദായങ്ങള്‍,ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം, ചരിത്രം, ഭാഷകള്‍, യാത്രകള്‍, കലകള്‍ എന്നിവ അടയാളപ്പെടുത്തുന്ന സെഷനുകളായിരിക്കും ഫെസ്റ്റിവലിന്റെ സവിശേഷത.

പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍ എന്നിവയ്ക്ക് പുറമെ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സംഗീതസദസ്സുകള്‍, കലാ പ്രകടനങ്ങള്‍ എന്നിവയ്ക്കും ഫെസ്റ്റിവല്‍വേദിയായി. മാപ്പിള, ദളിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്നസമാന്തര സിനിമകളുടെ പ്രദര്‍ശനവും തുടര്‍ചര്‍ച്ചകളുംഫെസ്റ്റിവലില്‍ അരങ്ങേറും.

മലബാറിന്റെ ഭാഷ, സംസ്‌കാരം, കല തുടങ്ങിയ വൈവിധ്യംആഘോഷിക്കുന്ന ഫെസ്റ്റിവലില്‍ ന്യൂനപക്ഷ, കീഴാള, ദളിത്, ആദിവാസി പ്രാതിനിധ്യം ഉണ്ടാവും. ലക്ഷദ്വീപ്, കായല്‍പ്പട്ടണം, ആഫ്രിക്ക തുടങ്ങിയ ദേശങ്ങളുമായുള്ള മലബാറിന്റെ ചരിത്രപരമായ ബന്ധവും വിവിധ വേദികളില്‍ ചര്‍ച്ചചെയ്യപ്പെടും. വിദ്യാഭ്യാസആരോഗ്യവിനോദ സഞ്ചാര രംഗത്തെമലബാറിന്റെ അവസ്ഥയും സാധ്യതകളും എം എല്‍ എഫില്‍ ചര്‍ച്ചയാവും. മലബാറിന്റെ കായിക, സംഗീത, നാടക, സിനിമാ പാരമ്പര്യങ്ങള്‍ക്കായി പ്രത്യേക സെഷനുകളുമുണ്ടായി.

കുമാര്‍ സത്യത്തിന്റെ ഗസലും ലക്ഷദ്വീപില്‍ നിന്നുള്ള പുള്ളിപ്പറവ ബാന്റിന്റെ പെര്‍ഫോമന്‍സും നാടന്‍ പാട്ടും അരങ്ങേറും. എം നൗഷാദ് ക്യൂറേറ്റ് ചെയ്യുന്ന സമീര്‍ ബിന്‍സി ആന്‍ഡ് ടീം, കരീംഗ്രഫി, ഫ്രീസ്‌റ്റൈല്‍ ഹാദിയ എന്നിവര്‍ ചേര്‍ന്നുള്ള ഈവനിംഗ് പെര്‍ഫോമന്‍സ് ഈ എഡിഷന്റെ ആകര്‍ഷണമായി.

ചരിത്രപരമായി മലബാറിന്റെ തീരങ്ങളോട് ബന്ധമുള്ള കായല്‍പട്ടണം, ലക്ഷദ്വീപ്, സിലോണ്‍, ഗുജറാത്ത്, ആന്തമാന്‍നിക്കോബാര്‍, ഹദര്‍മൗത്ത്, ഹിജാസ്, മലായ്, ആഫ്രിക്കന്‍തീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളുമായുള്ള സാംസ്‌കാരികവിനിമയങ്ങളും ചര്‍ച്ചയുടെ വിഷയങ്ങളായി.