നിങ്ങളിങ്ങനെ നോട്ടിടല്ലേ…എനിക്ക് വെറുത്തുപോയി

Education Keralam News

ഓണ്‍ലൈന്‍ ക്ലാസില്‍ നല്‍കുന്ന ഹോംവര്‍ക്കിന്റെ എണ്ണത്തില്‍ പരാതി പറയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. സ്‌കൂല്‍ ഗ്രൂപ്പുകളില്‍ അധ്യാപകര്‍ ഹോംവര്‍ക്കുകള്‍ ഇട്ടുതരുന്നതാണ് കുട്ടിയുടെ പരാതി. കൈലാസ് മേനോന്‍ എന്നയാളുടെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.

കോവിഡ് വ്യാനത്തിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ നടക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയാണ്. ഇതിനിടയിലാണ് വളരെ സങ്കടത്തോടെ ടീച്ചര്‍മാരോട് പരാതി പറയുന്ന കുട്ടി വൈറല്‍ ആകുന്നത്. തമാശയായി തോന്നുമെങ്കിലും കുട്ടി പറയുന്നത്ല്‍ കാര്യമുണ്ടെന്ന അഭിപ്രായമാണ് പലര്‍ക്കും. ഓണ്‍ലൈനായി തുടരുന്ന പഠനം കുട്ടികളെ ബാധിക്കുമന്നും ഉള്ള അഭിപ്രയാങ്ങള്‍ ഉയരുന്നുണ്ട്.

നിങ്ങള്‍ പഠിക്കണം പഠിക്കണം എന്നു പറയുന്നുണ്ടല്ലോ. ഈ പഠിത്തം എന്താണെന്നാണ് ടീച്ചര്‍മാരെ നിങ്ങളുടെ വിചാരം. എനിക്ക് വെറുത്തുപോയി നിങ്ങളിങ്ങനെ നോട്ടിടല്ലേ. എതുതാനാണെങ്കില്‍ ഇത്തിരിയിടണം അല്ലാതെ ഇങ്ങനെ ചെയ്യരുത്, പഠിത്തം എന്നു പറഞ്ഞാല്‍ എനിക്ക ഇഷ്ടമാ പക്ഷേ ഇങ്ങനെ ചെയ്യല്ലെ എന്നൊക്കെയാണ് കുട്ടിയുടെ പരാതി. കാര്യങ്ങളെസല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോള്‍ പറഞ്ഞതിനൊക്കെ അധ്യാപകരോട് ക്ഷമയും പറയുന്നുണ്ട് ഈ മിടുക്കന്‍.