നിരൂപണം

ഫാത്തിമ സന. പി ഓരോ പ്രഭാതത്തിലും ഞാന്‍ നിന്റെതാവുന്നു. നിന്റെ വരവേല്‍പ്പ്, പുലരിയുടെ കാമുകിയാണെങ്കിലും എനിക്കു വേണ്ടിയാണെന്ന തോന്നല്‍….അലസമായ ഓര്‍മകളില്‍ അവള്‍ പിടഞ്ഞെണീറ്റു. മനോഹരമായ ചിത്രപ്പണികളാല്‍ തീര്‍ത്ത ചുമരുകള്‍, മനസ്സിന്റെ മനോഹരിത ആ ചുമരുകള്‍ക്കിടയിലെ ഏകയായി അവിശേഷിച്ചു. പതുപതുത്ത പുതപ്പിനുള്ളില്‍ നിന്ന് ഒരു കുഞ്ഞു പുഴുവിനെ പോലെ അവളെണീറ്റു. പതിവു പ്രകാരം ജാലകങ്ങള്‍ക്കപ്പുറമുള്ള പാഠശേഖരങ്ങള്‍ നോക്കിയിരുന്നു. മനോഹരം, പച്ച പുടവ യെടുത്ത മഹാറാണി ,തുഷാരങ്ങളുടെ ഓരോ കണികയും വജ്രാഭരണങ്ങളായിരിക്കുന്നു.‘എനിക്ക് കണ്ണുകളെടുക്കാന്‍ തോന്നുന്നില്ല’ അവളുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു. […]

Continue Reading

രാക്ഷസജന്മങ്ങൾ

നന്മകൾ ചെയ്യുന്നവരുടെ വക്താക്കളായിനിറഞ്ഞാടുന്നു ഉള്ളം നിറയെ,കാപട്യം ഒളിപ്പിച്ച് ദുഷ്ടക്കോമരങ്ങൾവിരിയും മുൻപേ കൊഴിയുന്ന ബാല്യംവിധിയുടെ ക്രൂരതയെന്നാണല്ലോ വെപ്പ്…….മനുഷ്യത്വം മറഞ്ഞവർ തല്ലിക്കെടുത്തിയസുന്ദരമാം പൂമൊട്ടുകൾപകൽ മാന്യതയുടെ മുഖമൂടി വലിച്ചൂരിമാംസത്തിന്ന് വില പറയാൻചെന്നായ്ക്കൾക്ക് ചെകുത്താൻകൊടുത്ത വരദാനമാണോഇരുട്ട്……..കണ്ണിലും മനസ്സിലും ചതിയുടെഅഗ്നി ഒളിപ്പിച്ചവരേ തിരിച്ചറിയാതെഅവരുടെ മാസ്മരികതനിറഞ്ഞ മന്ദഹാസത്തിലും സ്നേഹം നിറഞ്ഞു തുളുമ്പിയമധുര വാക്കുകളാൽ സൃഷ്ടിച്ചമായാലോകത്തിൻ ഊരാകുടുക്കിൽപൊലിഞ്ഞു വീണു നക്ഷത്രരൂപങ്ങൾമരിച്ചവരുടെ വഴിയിലെ കണക്കുപുസ്തകത്തിൽവരി തെറ്റാതെ നിര തെറ്റാതെമരിച്ചവരങ്ങനെ നിൽക്കുന്നുഇവിടെ മതമില്ല….. ജാതിയില്ല…….കറുപ്പെന്നില്ല…… വെളുപ്പെന്നില്ല……പ്രായപരിധികളോ തീരെയില്ല…….ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരിയുംവിടർന്ന കണ്ണുകളുമായി ഓടിയെത്തിഅതിജീവനം തേടി അലയുന്നവർക്ക്മുന്നിൽ നിഷ്കളങ്ക ഭാവത്തിൽരക്ഷക […]

Continue Reading

പ്രതീക്ഷ

സ്വപ്നങ്ങളൊരായിരമുണ്ട്വിടരും മുമ്പേ കൊഴിഞ്ഞുപോയത്.. കണ്ണീര്‍ വീണ്ജീവിത പുസ്തകം നനഞ്ഞ്പോയിരിക്കുന്നു … ആര്‍ദ്രമാം ഹൃദയത്തില്‍നിന്നൊരു തുള്ളി ഭൂമിയില്‍വീണിരിക്കുന്നു കൊഴിഞ്ഞസ്വപ്നം ഒന്നെങ്കിലുംതളിര്‍ക്കുമെന്ന പ്രതീക്ഷയോടെ… കാത്തിരുന്നു സങ്കടങ്ങള്‍ഘോഷയാത്ര പോകുന്ന വഴിയില്‍ഒരു തിരിനാളം ഉയരുമെന്നുംഅതില്‍ നിന്നും ഒരുതിരിപ്രതീക്ഷയുടെ വാതായനംതുറക്കുമെന്നും… എന്നിലൊരു കവിതയുണ്ട്പെയ്യാതെ നില്‍ക്കുകയാണ്ജീവനും മനസ്സുംവേര്‍പിരിയുമ്പോള്‍പ്രതീക്ഷകള്‍ വേരറ്റുപോകുമ്പോള്‍ ഉള്ളുമുറിഞ്ഞു കണ്ണില്‍പെയ്‌തൊഴുകാന്‍ വെമ്പുന്നപ്രതീക്ഷയെന്ന കവിത… ഇര്‍ഫാന മോള്‍

Continue Reading