ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്‌സ്ആപ് ഗ്രുപ്പിലൂടെ വീട്ടമ്മമാരെ പരിചയപ്പെടും. പിന്നീട് ചൂഷണം: 19കാരന്‍ അറസ്റ്റില്‍.

Crime Local News

പെരിന്തല്‍മണ്ണ: ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്‌സ്ആപ് ഗ്രുപ്പിലൂടെ വീട്ടമ്മമാരെ പരിചയപെട്ടു ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്തുണ്ടാക്കി ഭീഷണിപ്പെടുത്തി ലൈഗികമായും സാമ്പത്തികമായും ചൂഷണം നടത്തിവന്നിരുന്ന 19കാരന്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പട്ടാമ്പി അമയൂര്‍ സ്വദേശി മുഹമ്മദ് യാസിമാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.
വാട്‌സാപ്പിലൂടെ പരിജയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതി. കൂടുതല്‍ ഇരകള്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പെരിന്തല്‍മണ്ണ എസ്.എച്ച്. ഒ. പ്രേംജിത്തിനുപുറമെ എസ്.ഐ. ഷിജോ സി തങ്കച്ചന്‍, എ.എസ്.ഐ രേഖമോള്‍, എസ്.സി.പി.ഒ ഷിജു,സിപിഒമാരായ സല്‍മാന്‍ പള്ളിയാല്‍തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടി കൂടിയത് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.