ബൈക്ക് മോഷണശ്രമത്തിനിടെയുവാവിനെ നാട്ടുകാര്‍ പിടികൂടി

Crime Local News

തിരൂര്‍: ബൈക്ക് മോഷണശ്രമത്തിനിടെ
യുവാവിനെ നാട്ടുകാര്‍ പിടികൂടി. ഭണ്ഡാരക്കവര്‍ച്ച പരാജയപ്പെട്ട മോഷ്ടാവ് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാരുടെ പിടിയിലായി.പൊന്നാനി ചാണസ്വദേശി നാലകത്ത് ഷാഫി (25)യാണ് പിടിയിലായത്. പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.ഇന്നലെ പുലര്‍ച്ചെ പുറത്തൂരിലാണ് സംഭവം. കൊടുവള്ളിയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ പുറത്തൂരിലെ രുധിര മാല ക്ഷേത്രത്തിലെത്തിയത്.ഭണ്ഡാരം തകര്‍ക്കുന്നതിനിടെ ശബ്ദം കേട്ട് പരിസരവാസികള്‍ ഉണര്‍ന്നതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.തുടര്‍ന്ന് കളൂരിലെത്തി ഒരു വീട്ടില്‍ നിര്‍ത്തിയിട്ടിരുന്നബൈക്ക് ള്ളിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിന്തുടര്‍ന്ന നാട്ടുകാര്‍ പിടികൂടുകയായിരുന്നു.ഇയാളില്‍നിന്നും നാലായിരത്തി നാല്‍പ്പത് രൂപയുംഎല്‍ഷേപ്പ് ഇരുമ്പുപകരണവും കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതി
യെ റിമാന്റ് ചെയ്തു.