മക്കരപ്പറമ്പില്‍ വിദ്യാര്‍ഥികള്‍ക്കായി കഞ്ചാവ്: ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Crime Local News

മലപ്പുറം :മക്കരപ്പറമ്പ് വടക്കാങ്ങര റോഡിൽ കെ എസ് ഇ ബിക്ക് സമീപമുള്ള ബംഗാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ നിന്ന് വിദ്യാർത്ഥികൾക്കും മറ്റും വിൽക്കാൻ വേണ്ടി സൂക്ഷിച്ചു വെച്ച 2 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സംസ്ഥാനത്തു സൗത്ത് 24 പാർഗാനസ് സ്വാദേശിയായ സ്വപൻ ദാസ് എന്നയാളെ മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഒ. മുഹമ്മദ് അബ്ദുൽ സലീംമും പാർട്ടിയും അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൽ വഹാബ് സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്ത്. എൻ, സഫീറലി. പി, നൗഫൽ പഴേടത്ത്, സൈഫുദ്ധീൻ. വി ടി ഡ്രൈവർ മുഹമ്മദ്‌ നിസാർ എന്നിവർ ഉണ്ടായിരുന്നു