പത്ത് ലക്ഷത്തിലേറെ കുഴൽ പ ണവുമായ് കൊടുവള്ളി സ്വദേശി പിടിയിൽ.

Crime Local News

തേഞ്ഞിപ്പലം :പത്ത് ലക്ഷത്തിലേറെ കുഴൽ പണവുമായ് കൊടുവള്ളി സ്വദേശി പിടിയിൽ. കൊടുവള്ളി, ഒറ്റപ്പോക്കിൽ ആലിക്കുട്ടി (62) നെയാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയ്ക്ക് ചേലേമ്പ്ര ചേലൂ പാടം ഭാഗത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നമംഗലം ഭാഗത്തുനിന്നും ചെമ്മാട്ടേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന മതിയായ രേഖകൾ ഇല്ലാത്ത 10, 80,000 രൂപയാണ് പോലീസ് പിടിച്ചെടുത്തത്.രഹസ്യ വിവര ത്തെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് ഇൻസ്പെക്ടർ കെ ഒ പ്രദീപ്,സബ് ഇൻസ്പെക്ടർ വിപിൻ പി പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴൽപ്പണം പിടികൂടിയത്.