ആര്‍ടി-പിസിആര്‍ പരിശോധനാ സൗകര്യമൊരുക്കി ഡി.ഡി.ആര്‍.സി എസ്. ആര്‍. എല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

Health Keralam News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ടി-പിസിആര്‍ പരിശോധനാ സൗകര്യമൊരുക്കി ഡി.ഡി.ആര്‍.സി എസ്. ആര്‍. എല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് ജനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍ ലാബുകള്‍ക്ക് സാധിക്കണമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

പ്രതിദിനം 13000 വരെ കോവിഡ് കേസുകളള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധസൗകര്യം രോഗപ്രതിരോധത്തിന് സഹായകമാകുമെന്ന് ഡി.ഡി.ആര്‍.സി എസ്. ആര്‍. എല്‍ ലാബ് ഡയറക്ടര്‍ ഡോ.അജിത്ത് കെ ജോയ് പറഞ്ഞു. മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത് സി.ഇ.ഒ ആനന്ദ് കെ വ്യക്തമാക്കി.

സംസ്ഥാനത്തെ ഏറ്റവും വലിയ ലെബോറട്ടറി ശൃഖലയാണ് എസ്.ആര്‍.എല്‍. എന്‍എബിഎല്‍ അടക്കമുളള അക്രഡിറ്റേഷനുള്ള മൂന്നെണ്ണം അടക്കം 186 ലാബുകളാണ് ഉള്ളത്. ഒരു ദിവസം 1500 ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വരെ നടത്താം. കോവിഡ് പരിശോധനക്കുള്ള കേരളത്തിലെ മൂന്നാമത്തെയും കേരളത്തിലെ പതിനാറാമത്തെയും ലാബാണിത്. മെഡിക്കല്‍ കോളേജിന് എതിര്‍വശം ദേവഗിരി കോളേജ് റോഡില്‍ സന ടവറിലാണ്‌ ലാബ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ ഹോം കലക്ഷന്‍ സൗകര്യവുമുണ്ട്. സര്‍ക്കാര്‍ നിരക്കിലാണ് പരിശോധന.
ഫോണ്‍ 9496005109, 9496005142