പീഡനം:കാലിക്കറ്റ്സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റി ൽ

Crime Local News

തേഞ്ഞിപ്പലം:പീഡന പരാതിയിൽ കാലിക്കറ്റ്സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ . ബസ്സിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസറായ അങ്കമാലി വേങ്ങൂർ ഇരുട്ടുറുപടി സ്വദേശി റെജി (51)യ ണ് അറസ്റ്റിലായത്.തൃശൂർ കോഴിക്കോട് റൂട്ടിൽ കെ.എസ്. ആർ.ടി.സി ബസ്സിൽ വെച്ചാണ് സംഭവം. ഇന്നലെ രാവിലെ പത്തുമണിക്ക് തൃശൂർ പെരുമ്പിലാവിൽ നിന്നാണ് 28 കാരിയായ യുവതി ബസ്സിൽ കയറിയത്. സീറ്റിലിരിക്കുകയായിരുന്ന പ്രതി ആദ്യം രണ്ടു തവണ ശ്രമിച്ചിരുന്നു .മൂന്നാം തവ ണയും പീഠനത്തിന് ശ്രമിച്ചതിനെ തുടർന്ന് ബസ്സ് ജീവനക്കാരോട് യുവതി പരാതിപ്പെട്ടു. ഇതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ബസ് കുറ്റിപുറത്തെത്തിയപ്പോൾ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരൻ സർവ്വകലാശാല എഞ്ചിനീയറിങ് കോളജിലെ ജോലിക്കാരനാണ്. എന്നാൽ ഇയാൾ ദീർഘകാലമായി ശൂന്യ വേതന അവധിയിലാണ്. കാലി ക്കറ്റ് സർവ്വകലാശാലയിൽ ഒരു വർഷത്തിനിടെ ഇതോടെ നാല് പേർ പീഡന പരാതിയിൽ അകപ്പെട്ടിട്ടുണ്ട്. നേരത്തെ മുൻ സിഡിക്കേറ്റംഗം, ഇംഗ്ലീഷ് ഡിപ്പാർട്ട് മെന്റിലെ ഒരു അസി.സ്റ്റന്റ് പ്രൊ ഫസർ, ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നിവരാണ് നേരത്തെ പിടിയിലായത്.