അയൽവാസിയുമായുണ്ടായ തർക്കത്തിനിടെ ഉന്തിലും തള്ളിലും പെട്ട് താഴെ വീണ ആൾ മരിച്ചു

Crime Keralam News

കൊച്ചി : അയൽവാസിയുമായുണ്ടായ വഴിത്തർക്കത്തിനിടെ ഉന്തിലും തള്ളിലും പെട്ട് താഴെ വീണ ആൾ മരിച്ചു. എറണാകുളം വരാപ്പുഴ സ്വദേശി അറുപത്തിരണ്ടുകാരനായ ഗോപിയാണ് മരിച്ചത്.

ഇന്നു രാവിലെയാണ് സംഭവങ്ങൾ നടന്നത് . വഴിത്തർക്കത്തിനിടെയുണ്ടായ കലാശത്തിൽ ഗോപിക്ക് പരിക്കേൽക്കുകയായിരുന്നു. ഉടനെത്തന്നെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ അനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.