യുവതിക്കെതിരായ ആക്രമണം: യുവാവ് അറസ്റ്റിൽ.

Crime Local News

പൂക്കോട്ടുംപാടം: യുവതിക്കെതിരായ ആക്രമണം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. കൂരാട് മാടമ്പം കരിമ്പനക്കൽ സൂരജ് കൃഷ്ണനാണ് (23) അറസ്റ്റിലായത്. വ്യാഴാഴ്ച്ച ഉച്ചയോടെ പുഴയിൽ നിന്നും കുളിച്ചു വരുന്ന സ്ത്രീയെ പ്രതി ആക്രമിച്ചു വെന്നാണ് പരാതി. കോട്ടപ്പുഴയിൽ പാറക്കപ്പാടം പാലമല ഭാഗത്താണ് സംഭവം. ആക്രമണത്തിനിടെ യുവതി പ്രതിയുടെ കയ്യിൽ കടിച്ചിരുന്നു. ഇത് പ്രതിയെ പെട്ടന്ന് പിടികൂടന്നതിന് കാരണമായി. യുവതിയുടെ പ്രതിരോധം ശക്തമായതോടെ പ്രതി പുഴയിൽ ചാടി മറുകരയിൽ കയറി രക്ഷപ്പെടുകയായിരുന്നു. യുവതി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. പൂക്കോട്ടുംപാടം സി ഐ സി സുകുമാരൻ, എസ് ഐ എം എ അസൈനാർ, സിപിഒമാരായ പി സജീഷ്, എം സർജാസ്, കെ ലിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.