പീഡന കേസില്‍ കോടതി ശിക്ഷ വിധിച്ചതോടെഒളിവില്‍ പോയ പ്രതി 18വര്‍ഷത്തിന് ശേഷം മൈസൂരില്‍നിന്ന് പിടിയില്‍

Crime Local News

മലപ്പുറം: പീഡന കേസില്‍ കോടതി ശിക്ഷ വിധിച്ചതോടെ ഒളിവില്‍ പോയ പ്രതി 18വര്‍ഷത്തിന് ശേഷം മൈസൂരില്‍നിന്ന് പിടിയില്‍
യുവതിയെ വിവാഹം കഴിച്ച ശേഷം പ്രതി നിരന്തരം പീഢിപ്പിച്ചുവെന്ന കേസില്‍ കോടതി ശിക്ഷ വിധിച്ചതോടെ ഒളിവില്‍ പോയ പ്രതി പതിനെട്ട് വര്‍ഷത്തിന് ശേഷം പോലിസിന്റെ പിടിയിലായി. മൈസൂര്‍ ലോക് നായ്ക്ക് നഗര്‍ സ്വദേശി മെഹബൂബ് (50) ആണ് വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൈസൂര്‍ മേട്ട്ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണിയാള്‍ പിടിയിലായത്. മരുത സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയെ വിവാഹം കഴിച്ച ശേഷം പ്രതി നിരന്തരം പീഢിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാകാതെ വന്നതോടെ പ്രതിക്കെതിരെ 2005 ല്‍ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അയ്യായിരം രൂപ പിഴയും 6 മാസം തടവും വിധിച്ചു. ഇതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
വഴിക്കടവ് സീനിയര്‍ പൊലീസ് ഓഫീസര്‍ രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അലക്സ് കൈപ്പിനി, വിനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.