അതിക്രൂരമായി കൊല്ലപ്പെട്ട ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍

Crime Keralam Local News

മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലില്‍ വെച്ചു അതിക്രൂരമായി കൊല്ലപ്പെട്ട ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത് അഞ്ച് വര്‍ഷം മുമ്പ്. പ്രതികള്‍ വെട്ടിനുറുക്കി ട്രോളിബാഗിലാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളി സലീമിന്റെ മരണം ഇപ്പോഴും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. തിരൂര്‍ മുത്തൂര്‍ സ്വദേശിയായ സിദ്ദിഖ് നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വാരിക്കോരി സഹായം നല്‍കുന്ന വ്യക്തികൂടിയായിരുന്നു.ഏറെ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സിദ്ദീഖ് നാട്ടില്‍ സ്ഥി താമസമാക്കിയത് അഞ്ചു വര്‍ഷം മുമ്പാണ്. തുടര്‍ന്നാണു കോഴിക്കോട് ഹോട്ടല്‍ ബിസിനസിലേക്ക് തിരിഞ്ഞത്. അടിമുടി ദുരൂഹത നിറഞ്ഞ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്തുവന്നിട്ടുണ്ട്. രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കുന്നത്. സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി.മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫര്‍ഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫര്‍ഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. രണ്ട് മുറികളില്‍ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയില്‍ പിന്നീട് കസ്റ്റമേഴ്സ് വന്നിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കി.സിദ്ദിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ ഇതുവരെ നാലു പേരാണ് പിടിയിലായത്.
അടിമുടി ദുരൂഹത നിറഞ്ഞ കൊലപാതകം ചുരുളഴിഞ്ഞത് ഇരുപത്തി ഒന്നാം തിയതി സിദ്ദിഖിന്റെ ബന്ധുക്കള്‍ പൊലീസിന് കൊടുത്ത പരാതിക്ക് പിന്നാലെയാണ്. 18-ാം തിയതി വൈകീട്ട് മുതല്‍ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. വീട്ടില്‍ നിന്നും പോയ അന്ന് രാത്രിയാണ് ഫോണ്‍ സ്വിച്ച് ഓഫായത്. പണം പിന്‍വലിച്ചത് അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മില്‍ നിന്നാണ്. അന്ന് തന്നെ ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നുവെന്ന് സിദ്ദിഖിന്റെ മകന്‍ പറഞ്ഞു. ഇന്നലെ സംഭവം അറിഞ്ഞതോടെ ബന്ധുക്കളെല്ലാം അട്ടപ്പാടിയിലേക്കുപുറപ്പെട്ടിരുന്നു. പിന്നീട് വൈകിട്ടോടയാണു തിരിച്ചുവന്നത്. ഇതിനോടകം തിരൂര്‍ മുത്തൂരിലെ വീട്ടില്‍ നിരവധി ബന്ധുക്കള്‍ എത്തിയിരുന്നു.