കരിപ്പൂരിൽ 43 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

Crime Keralam Local News

മലപ്പുറം : ഇന്ന് രാവിലെ റിയാദിൽനിന്നും എയർ ഇൻഡ്യാ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തൂത സ്വദേശിയായ ഒട്ടേത്ത് മുഹമ്മദ് റഫീഖിൽ (33) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 43.34 ലക്ഷം രൂപ വില മതിക്കുന്ന 744 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി .റഫീഖ് തൻ്റെ ശരീരത്തിനുള്ളിൽ സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂലുകളായി ഒളിപ്പിച്ചാണ് ഈ സ്വർണം കടത്തുവാൻ ശ്രമിച്ചത്. കസ്റ്റംസ് പിടികൂടിയ 805 ഗ്രാം സ്വർണ്ണമിശ്രിതത്തിൽ നിന്നും ഒരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ വേർതിരിച്ചെടുത്തപ്പോഴാണ് 744 ഗ്രാം തങ്കം ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 70000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് റഫീഖ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.