വധശ്രമക്കേസിലെ പ്രതി പത്തുമാസങ്ങള്‍ക്ക് ശേഷം പിടിയില്‍

Crime Local News

മലപ്പുറം: പത്തുമാസം മുമ്പ് നടന്ന വധശ്രമക്കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഒളകര പാലമഠത്തില്‍
ഒളകര സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. താനൂര്‍ ഡി.വൈ.എസ്.പി അന്വേഷണം നടത്തി വന്നിരുന്ന കേസില്‍ കഴിഞ്ഞ ദിവസം രാത്രി 8.00മണിക്ക് അറക്കല്‍ പുറായ അങ്ങാടിക്ക് സമീപം വെച്ച് ഒളകര സ്വദേശിയെ കത്തികൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയായ ഒളകര പലമഠത്തില്‍ ചാലില്‍ സുധീഷ്ബാബു(38) എന്നയാളെയാണ് താനൂര്‍ ഡി.വൈ.എസ്.പി ബന്നി വി. വി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തത്.

പ്രതി തമിഴ്നാട്ടിലും പല സ്ഥലങ്ങളിലുമായി ഇത് വരെ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.. റോഡില്‍ നിന്നും വഴി മാറികൊടുത്തില്ല എന്ന പേരില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും പ്രതി പരാതിക്കാരനെ കത്തികൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു.താനൂര്‍ ഡി.വൈ.എസ്.പി ബെന്നി. വി. വി., എസ് സി പി ഒ സലേഷ്, പ്രകാശന്‍, അഭിമന്യു, അമല്‍ അഖില്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്