കരിപ്പൂരിൽ 55 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റoസ് പിടികൂടി.

Crime Local News

മലപ്പുറം: ഇന്ന് രാവിലെ ജിദ്ദയിൽനിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മുത്തീരി സ്വദേശിയായ ചേനാട്ടുകുഴിയാൻ അൻവർ സാദിക്കിൽ (40 ) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 1061 ഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . സാദിഖ് തൻ്റെ മലദ്വാരത്തിലൊളിപ്പിച്ച നാലു ക്യാപ്സുലുകളിൽനിന്നുമാണ് കസ്റ്റംസ് ഈ സ്വർണമിശ്രിതം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് യാത്രക്കാരന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്