മാനസിക വളർച്ചകുറവുള്ള സ്ത്രീക്കെതിരെ ലൈംഗിക പീഡനം:പ്രതിക്ക് 11 വർഷം കഠിന തടവും 51,000 രൂപ പിഴയും

Crime News

നിലമ്പൂർ: മാനസിക വളർച്ചക്കുറവുള്ള സ്ത്രിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 11 വർഷം കഠിന തടവും 51,000 രൂപ പിഴയും വിധിച്ചു. ഉപ്പട ഉദിരകുളം വാര‍്യവീട്ടിൽ രാജീവിനെതിരെയാണ് [45] നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. 2015 ൽ പോത്തുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നിലമ്പൂർ സർക്കിൾ ഇന്‍സ്പെക്ടറായിരുന്ന ഇപ്പോൾ മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.അബ്ദുൽ ബഷീർ ആണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സാം കെ ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ പി.സി.ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ് ജയിൽ മുഖാന്തിരം കണ്ണൂർ സെൻട്രൽ ജയിലേക്ക് അയച്ചു.