സഞ്ജിത്തിന്റെ കൊലപാതകം ; ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും

Crime Keralam News

പാലക്കാട് :പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയതിനെതുടർന്ന് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി . പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത് . ഒളിവിലുള്ള പ്രതികൾക്ക് എസ് ഡി പി ഐ, പി എഫ് ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതിയാക്കി ചേർക്കാൻ പൊലീസ് നടപടി തുടങ്ങി.